തൃശൂർ ജില്ലയിലെ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ കൂടുതല്‍ ഇളവുകൾ.
ജില്ലയിലെ കണ്ടെയ്ന്റ്‌മെന്റ് സോണില്‍ കൂടുതല്‍ ഇളവുകൾ.
ബേക്കറികള്‍- വ്യാഴം, ശനി (രാവിലെ 8 - ഉച്ചയ്ക്ക് 1 വരെ ഹോം ഡെലിവറി മാത്രം).
പ്രിന്റിംഗ് പ്രസുകള്‍, ഫോട്ടോ സ്റ്റുഡിയോകള്‍ -തിങ്കള്‍, വെള്ളി (രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ).
ഇലക്ട്രിക്കല്‍, പംബ്ലിംഗ്, പെയിന്റിംഗ് മറ്റു കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍- ചൊവ്വ, വ്യാഴം (രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ).
തുണിക്കടകള്‍, സ്വര്‍ണക്കടകള്‍ - ബുധനാഴ്ച ( രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ).
പണ്ടംപണയം സ്ഥാപനങ്ങള്‍- ബുധനാഴ്ച (രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ).
വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ റിസോളിംഗ്, പഞ്ചര്‍ കടകള്‍ എന്നിവ ചൊവ്വ, വ്യാഴം, ഞായര്‍ ( രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ).
വളം, കീടനാശിനി കടകള്‍ - തിങ്കള്‍ , ബുധന്‍ വെള്ളി ( രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ).
പലച്ചരക്ക്, പഴം -പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍ ,വെള്ളി (രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ -വിതണം ആര്‍.ആര്‍.ടി.കള്‍ വഴി മാത്രം).
മത്സ്യ, മാംസകടകള്‍ ബുധന്‍, ശനി ( രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ- വിതണം ആര്‍.ആര്‍.ടി.കള്‍ വഴി.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹോം ഡെലിവറി മാത്രം.
ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ (രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ).
ആയൂര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, ദന്തല്‍ ക്ലിനിക്കുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി,
കേബിള്‍, ഡിടി.എച്ച് സര്‍വ്വീസുകള്‍ അനുവദനീയം.
വിവാഹത്തിന് 10 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിംഗ് സ്ഥാപനങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.
മലഞ്ചരക്ക് കടകള്‍- ശനിയാഴ്ച (രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ ).
കോഴിതീറ്റ, കാലിത്തീറ്റ കടകള്‍ - ബുധനാഴ്ച (രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ).
പാലിയേറ്റീവ് കെയര്‍ സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് അനുവദനീയം.