ജില്ലയിൽ കൊവിഡ് ആശുപത്രികളിലെ സുരക്ഷാസംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാകമയാണ് പരിശോധന.
ജില്ലയിൽ കൊവിഡ് ആശുപത്രികളിൽ ഫയർഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തി.
തൃശ്ശൂർ :
മറ്റു സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ തീപിടിത്തമുണ്ടായി കൂട്ടമരണം സംഭവിച്ച സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് ആശുപത്രികളിൽ ഫയർഫോഴ്‌സ് സുരക്ഷാ പരിശോധന നടത്തി. ജില്ലയിൽ 40 കോവിഡ് ആശുപത്രികളിലും മൂന്നു മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും സുരക്ഷാപരിശോധന നടത്തി. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, തൃശൂർ സ്‌റ്റേഷൻ ഓഫീസർ വിജയ് കൃഷ്‌ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിലെ ആശുപത്രികളിൽ പരിശോധന. പല ആശുപത്രികളിലും ഫയർ സുരക്ഷാസംവിധാനത്തിൽ അപാകം കണ്ടെത്തി. ചിലയിടങ്ങളിൽ സ്ഥാപിച്ച സംവിധാനം ഒട്ടും പ്രവർത്തിക്കുന്നില്ല. തീപിടിത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള ഫയർ എക്‌സിറ്റുകളില്ല. പല ആശുപത്രികളിലും പുറത്തേക്കുള്ള ചവിട്ടുപടികൾ അടച്ചുകെട്ടിയിരിക്കയാണ്. തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനംപോലും നടത്താനാവാത്ത സ്ഥിതിയുണ്ട്.
ജില്ലയിലെ പത്തു് ഫയർ സ്‌റ്റേഷനുകൾക്ക് കീഴിൽ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് ആശുപത്രികൾക്ക് കുറവുകൾ പരിഹരിക്കാൻ നോട്ടീസ് നൽകിയത്. ഒരാഴ്‌ചക്കകം കുറവുകൾ പരിഹരിക്കണമെന്നാണ് നിർദേശം. ഇതുസംബന്ധിച്ച് റിപ്പോർട്ട് കലക്ടർക്ക് കൈമാറി.