ഡിസംബർ 31 നകം 13 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയാക്കും.
ജില്ലയിൽ മികച്ച 28 സ്മാർട്ട് വില്ലേജ് ഓഫീസുകൾ.
തൃശ്ശൂർ :
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ പുതിയ 28 സ്മാർട്ട് വില്ലേജ് ഒഫീസുകൾ. തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി, തലപ്പിള്ളി, കുന്ദംകുളം തുടങ്ങിയ ഏഴ് താലൂക്കുകളിലായി 28 സ്മാർട്ട് വില്ലേജ് നിർമ്മാണത്തിനാ വശ്യമായ നടപടികൾക്ക് തുടക്കമായി.
സ്മാർട്ട് വില്ലേജിനായി സ്ഥലങ്ങൾ കണ്ടെത്തുന്ന നടപടികൾ പൂർത്തിയായി വരുന്നു. പുതിയ കെട്ടിട നിർമ്മാണം തുടങ്ങുന്നതിനായി നിലവിലെ വില്ലേജ് ഒഫീസുകൾ താൽക്കലിക കെട്ടിടത്തിലേക്ക് മാറ്റി എത്രയും വേഗം പണി തുടങ്ങും. ആദ്യ ഘട്ടമായി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തെ മരങ്ങൾ മുറിച്ച് മാറ്റി ഉടൻ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും. കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പ്ലാൻ ഫണ്ട്,
റീബിൽഡ് കേരള എന്നിവയിൽ ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കുക. 44 ലക്ഷം രൂപയാണ് ഒരു സ്മാർട്ട് വില്ലേജ് നിർമാണത്തിന് വകയിരിതിയിരിക്കുന്നത്.
പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 10 സ്മാർട്ട് വില്ലേജുകളാണ് നിർമ്മിക്കുന്നത്. രണ്ട് വില്ലേജുകളുടെ നിർമാണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ബാക്കി 8 എണ്ണം 2022 മാർച്ചിൽ പൂർത്തീകരിക്കും.
റീ ബിൽഡ് കേരളയിൽ 18 സ്മാർട്ട് വില്ലേജുകളാണ് നിർമ്മിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം പൂർത്തിയാക്കുക. ആദ്യഘട്ടത്തിലുള്ള 11 സ്മാർട്ട് വില്ലേജ് കെട്ടിടങ്ങളുടെ നിർമ്മാണം ഡിസംബർ 31 നുള്ളിൽ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ മൂന്നും മൂന്നാം ഘട്ടത്തിൽ നാലും വില്ലേജ് ഓഫീസർകളുടെ നിർമ്മാണം 2022 മാർച്ചിൽ പൂർത്തിയാക്കും.
20l6 മുതൽ ജില്ലയിൽ ഇതുവരെ പ്ലൻ ഫണ്ടിൽ 12 സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു.
അതിരപ്പിള്ളി, വെള്ളാങ്കല്ലൂർ സ്മാർട്ട് വില്ലേജ് നിർമ്മാണം അവനാനഘട്ടത്തിലാണ്. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും.
പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഓഫീസ് സംവിധാനം, ടോക്കണ്‍ സംവിധാനം, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം എന്നിവ ഒരുക്കും. ജില്ലയിൽ വിവിധ സേവനങ്ങള്‍ക്കായി ഏറ്റവും കൂടുതൽ പൊതു ജനങ്ങൾ എത്തുന്ന വില്ലേജ് ഓഫീസുകളില്‍ മികച്ച സേവനങ്ങൾ നിമിഷങ്ങൾക്കകം ലഭ്യമാക്കാനാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നത്.
റവന്യൂ മന്ത്രി കെ രാജന്റെ നിർദേശത്തെ തുടർന്ന് ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്മാർട്ട് വില്ലേജ് പ്രവർത്തങ്ങൾ വിലയിരുത്തി.
ഓൺലൈനായി നടന്ന യോഗത്തിൽ എ ഡി എം റെജി ജോസഫ്, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, കേരള സ്റ്റേറ്റ് നിർമ്മിതി കേന്ദ്ര ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.