ജില്ലയിൽ 11 പഞ്ചായത്തുകളിൽ കൂടി ഇന്ന് 144 പ്രഖ്യാപിച്ചു.
ജില്ലയിൽ 11 പഞ്ചായത്തുകളിൽ നിരോധനാജ്ഞ.
തൃശ്ശൂർ:
കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ 11 പഞ്ചായത്തുകളിൽ കൂടി സി ആർ പി സി 144 നിയമപ്രകാരം നിരോധനാഞ്ജ പ്രഖ്യാപിച്ചു. അന്തിക്കാട്, അരിമ്പൂർ, നാട്ടിക മുളങ്കുന്നത്ത് കാവ്, വെള്ളാങ്കല്ലൂർ, പാണഞ്ചേരി, ചൊവ്വന്നൂർ, ദേശമംഗലം, വരവൂർ, മുള്ളൂർക്കര, എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നാളെ മുതൽ 5 ൽ കൂടുതൽ ആളുകൾ കൂട്ടം കൂടുവാൻ പാടുള്ളതല്ല. എന്നാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ വിലക്കില്ല.