തൃശൂർ ജില്ലയിലെ 2 പഞ്ചായത്തുകളിൽ കൂടി 144 പ്രഖ്യാപിച്ചു.
ജില്ലയിൽ 2 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ.
തൃശ്ശൂർ:
ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കളക്ടർ ജില്ലയിലെ കണ്ടാണശ്ശേരി, കൈപ്പറമ്പ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 47, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത്, കുഴൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.