ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പ് നടന്നു
തൃശൂർ ജില്ലാ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുനിസിപ്പൽ കൗൺസിലർമാരിൽ നിന്നുള്ള പ്രതിനിധികളായി സ്ത്രീ സ്ഥാനത്തേക്ക് സീത രവീന്ദ്രൻ (കുന്നംകുളം മുനിസിപ്പാലിറ്റി), ജനറൽ സ്ഥാനത്തേക്ക് പി എൻ സുരേന്ദ്രൻ (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. തൃശൂർ ടൗൺ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ സീത രവീന്ദ്രന് 135 വോട്ടും ബുഷ്റ റഷീദിന് 75 വോട്ടും ലഭിച്ചു. ജനറൽ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി എൻ സുരേന്ദ്രന് 135 വോട്ടും കെ വി സത്താറിന് 75 വോട്ടും ലഭിച്ചു. ആകെയുള്ള 274 മുനിസിപ്പൽ കൗൺസിലർമാരിൽ 214 പേർ യോഗത്തിൽ പങ്കെടുത്തു.