ജുലൈ ആറുവരെ ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് യാത്രാ സർവ്വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻ.

അബുദാബി:

ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും, ജുലൈ ആറുവരെ ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് യാത്രാ വിമാന സർവ്വീസുണ്ടാകില്ലെന്നും ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. ജൂൺ 24 മുതൽ ദുബായ് വിമാനത്താവളം വഴി താമസ വിസക്കാർക്ക് യു എ ഇ യിലേക്ക് മടങ്ങാമെന്ന് ദുബായ് പറഞ്ഞിരുന്നു. എന്നാൽ വിമാന കമ്പനികൾ ഇതുവരെ ബുക്കിങ്ങ് ആരംഭിച്ചിട്ടില്ല. യാത്ര സംബന്ധിച്ച് നിരവധി ആശയകുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാനകമ്പനികൾ ടിക്കറ്റ് വിതരണം ആരംഭിക്കാത്തത്. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് വിമാന കമ്പനിയുടെ വിശദീകരണം. അതിനനുസരിച്ച് തീരുമാനം അറിയിക്കുമെന്നും എമിറേറ്റ്സ്.

Related Posts