ജൂലൈ 30ലെ പി എസ് സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം.
ജൂലൈ 30 ന് നടക്കുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) (164/2018, 310/2019) പരീക്ഷക്ക് തൃശൂര്‍ ഗവ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ (സെന്റര്‍ നമ്പര്‍ 1023 ) പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 104649 മുതല്‍ 104848 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റുമായി തൃശൂര്‍ വിവേകോദയം ഗേള്‍സ് ഹൈസ്‌കൂള്‍ എന്ന പരീക്ഷാകേന്ദ്രത്തിലും തൃശൂര്‍ ഗവ: മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ സെന്റര്‍ നമ്പര്‍: 1024 ) പരീക്ഷാകേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 104849 മുതല്‍ 105048 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത ഹാള്‍ ടിക്കറ്റുമായി ഹോളിഫാമിലി സി ജി എച്ച് എസ് തൃശൂര്‍ എന്ന പരീക്ഷാകേന്ദ്രത്തിലും പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസ്സേജും എസ് എം എസും നല്കിയിട്ടുള്ളതാണെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.