ജീവനീയം പദ്ധതിക്ക് തുടക്കം.

കൊവിഡ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനായി അന്നമനട പഞ്ചായത്തില്‍ ജീവനീയം പദ്ധതിക്ക് തുടക്കം.

കൊടുങ്ങല്ലൂർ:

അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രോഗ ബാധിതര്‍ക്ക് പാലും മുട്ടയും വീടുകളിലെത്തിക്കുന്നതാണ് പദ്ധതി. ഒരു രോഗിക്ക് ആഴ്ചയില്‍ ഒരു ദിവസം അഞ്ചു മുട്ട വീതം നല്‍കും. ഒന്നും രണ്ടും രോഗികളുള്ള വീട്ടില്‍ അര ലിറ്ററും മൂന്നും അതില്‍ കൂടുതലും രോഗികളുള്ള വീട്ടില്‍ ഒരു ലിറ്ററും അളവില്‍ പാല് ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി വിതരണം ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പുറമെനിന്നും സഹായമായി ലഭിക്കുന്ന പണമാണ് ദുരിതാശ്വാസ നിധിയിലേക്കെത്തുന്നത്. യുവത്വം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണ് കൊവിഡ് രോഗികള്‍ക്കായി പാലും മുട്ടയും വീടുകളിലേക്കെത്തിക്കുന്നത്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചിട്ടുള്ള സംഘമാണ് യുവത്വം. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും ഈ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാണ്.

പഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദ്, വൈസ് പ്രസിഡണ്ട് ടെസി ടൈറ്റസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ സി രവി, പഞ്ചായത്ത് വികസന സമിതി അധ്യക്ഷന്‍ ടി കെ സതീശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts