ജ്വലിക്കുന്ന സ്മരണക്ക് ഒരാണ്ട്; കെ വി പീതാംബരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

നാട്ടിക:

കെ വി പീതാംബരൻ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. മണപ്പുറത്തെ പൊതുജീവിതത്തിൽ അരനൂറ്റാണ്ട് കാലം നിറ സാന്നിധ്യമായിരുന്ന കെ വി പീതാംബരന്റെ ഒന്നാം ചരമവാർഷിക ദിനാചരണമാണ് നടന്നത്. ഇന്നലെ രാവിലെ സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് പതാകയുർത്തി തുടർന്ന് മുഴുവൻ ബ്രാഞ്ചുകളിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു.10 ന് നാട്ടികയിലെ കെ വി പീതാംബരന്റെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയിലും തുടർന്ന് ഏരിയ കമ്മിറ്റി ഓഫിസിൽ അദ്ദേഹത്തിന്റെ ഫോട്ടൊ അനാച്ഛാദനവും അനുസ്മരണ യോഗവും സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

വൈകീട്ട് 5 ന് സി പി ഐ എം ഏരിയ കമ്മിറ്റിയുടെ ഫേയ്സ്ബുക്ക് പേജിലൂടെ നടന്ന അനുസ്മരണ യോഗം സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു സ്വാഗതവും കെ ബി ഹംസ നന്ദിയും പറഞ്ഞു.

Related Posts