വലപ്പാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സിജി സുരേഷും കുടുംബവും അതിയാരത്ത് ഷൈലജ ടീച്ചറുടെയും ശബരീശന്റെയും തരിശുഭൂമിയിൽ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തു.
ജൈവ കൃഷിയിലേക്ക് ഇറങ്ങി ഗ്രാമപഞ്ചായത്ത് മെമ്പറും കുടുംബവും.

വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സിജി സുരേഷും കുടുംബവും അതിയാരത്ത് ഷൈലജ ടീച്ചറുടെയും ശബരീശന്റെയും തരിശുഭൂമിയിൽ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തു.
ഗ്രാമപഞ്ചായത്ത് മെമ്പറും കുടുംബവും ഭൂമിയിൽ പൊന്നു വിളയിച്ച് നാടിന് മാതൃകയായി എന്ന് വിളവെടുപ്പ് നടത്തി ഫാദർ ബാബു അപ്പാടാൻ പറഞ്ഞു ചടങ്ങിൽ ജെൻസൺ വലപ്പാട് സ്വാഗതം പറഞ്ഞു. മുഖ്യഅതിഥിയായി ജെസിഐ പ്രസിഡണ്ട് എ എ ആന്റണി, പി ബി ലത്തീഫ്, പി എസ് ഷിനോജ്, ഉണ്ണികൃഷ്ണൻ, ഇബ്രാഹിം, മണി സുന്ദർ, അംബിക, ഷൈലജ ടീച്ചർ, സുനിൽ ദത്ത്, എന്നിവർ പങ്കെടുത്തു.
ജയൻ ബോസ്.