ജോൺ ബ്രിട്ടാസ് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയിൽ.
തിരുവനന്തപുരം:
രാജ്യ സഭാ എം പി ജോൺ ബ്രിട്ടാസിനെ പാർലമെൻറിലെ വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വയലാർ രവിയുടെ ഒഴിവിലാണ് ബ്രിട്ടാസിനെ വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എം പിമാരായ പി വി അബ്ദുള്‍ വഹാബിനെ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും വി ശിവദാസനെ പെട്രോളിയം സമിതിയിലും ഉൾപ്പെടുത്തി.
കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തി വച്ചിരുന്ന പാർലമെൻററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പ്രവർത്തനം വീണ്ടും തുടങ്ങുകയാണ്. ഈ മാസം കമ്മിറ്റി യോഗങ്ങൾ വിളിച്ചിട്ടുണ്ട്.