ജൂൺ 21 ന് ഇന്ധന വില വർധനവിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രതിഷേധം.

തിരുവനന്തപുരം:

പെട്രോളിയം വില വർദ്ധനകെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തിൽ അണിചേരണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിച്ചു.

ഓൺലൈനായി യോഗം ചേർന്ന ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗത്തിൽ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു.എളമരം കരീം (സി ഐ ടി യു), കെ പി രാജേന്ദ്രൻ (എ ഐ ടി യു സി) മനയത്ത് ചന്ദ്രൻ (എച്ച് എം എസ്), അഡ്വ. എ റഹ്മത്തുള്ള (എസ് ടി യു), കെ രത്നകുമാർ (യു ടി യു സി), സോണിയ ജോർജ്ജ് (സേവ), വി കെ സദാനന്ദൻ (എ ഐ യു ടി യു സി), അഡ്വ. ടി ബി മിനി (ടി യു സി സി)കളത്തിൽ വിജയൻ (ടി യു സി ഐ), കവടിയാർ ധർമ്മൻ (കെ ടി യു സി), വിവി രാജേന്ദ്രൻ (എ ഐ സി ടി യു), വി സുരേന്ദ്രൻ പിള്ള (ജെ എൽ യു), കെ ചന്ദ്രശേഖരൻ (ഐ എൻ എൽ സി), മനോജ് പെരുമ്പള്ളി (ജെ ടി യു), റോയി ഉമ്മൻ (കെ ടി യു സി), ജോസഫ് എന്നിവർ പങ്കെടുത്തു.

Related Posts