ടോക്കിയോ ഒളിമ്പിക്‌സ് ദീപ ശിഖാ പ്രയാണം ആരംഭിച്ചു. ജപ്പാന്റെ വിവിധ ഭാഗങ്ങളിലൂടെ 121 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജൂലൈ 23ന് അവസാനിക്കും. ഫുക്കുഷിമയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരിക്കും യാത്ര അവസാനിക്കുന്നത്. 2011ലുണ്ടായ ഭൂമി കുലുക്കവും സുനാമിക്കും പിന്നാലെ ഫുക്കുഷിമയിലെ ആണവ റിയാക്ടര്‍ തകരാറിലായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 18,000 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. ഇവരോടുള്ള ആദരവ് രേഖപ്പെടുത്തുന്നതിന്റെ ഭാഗയമായിട്ടാണ് ദീപശിഖ പ്രയാണം ഫുക്കുഷിമയില്‍ നിന്ന് ആരംഭിച്ചത്.
ടോക്കിയോ ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണം ആരംഭിച്ചു; യാത്ര 121 ദിവസങ്ങള്‍
ടോക്കിയോ ഒളിമ്പിക്‌സ് ദീപ ശിഖാ പ്രയാണം ആരംഭിച്ചു. ജപ്പാന്റെ വിവിധ ഭാഗങ്ങളിലൂടെ 121 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജൂലൈ 23ന് അവസാനിക്കും. ഫുക്കുഷിമയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിലായിരിക്കും യാത്ര അവസാനിക്കുന്നത്. 2011ലുണ്ടായ ഭൂമി കുലുക്കവും സുനാമിക്കും പിന്നാലെ ഫുക്കുഷിമയിലെ ആണവ റിയാക്ടര്‍ തകരാറിലായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 18,000 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. ഇവരോടുള്ള ആദരവ് രേഖപ്പെടുത്തുന്നതിന്റെ ഭാഗയമായിട്ടാണ് ദീപശിഖ പ്രയാണം ഫുക്കുഷിമയില്‍ നിന്ന് ആരംഭിച്ചത്.
2011ലെ വിമണ്‍സ് ലോകകപ്പ് ജേതാവായ ജപ്പാന്‍ ടീമംഗം അസൂസ ഇവാഷ്മിസുവാണ് ദീപശിഖയ്ക്ക് തിരികൊളുത്തിയത്. ആദ്യ ലാപ്പും താരം തന്നെ ഓടി. 2011ലെ ടീം സ്‌ക്വാഡും കോച്ചും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കോവിഡ്-19 പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെയാണ് ചടങ്ങുകള്‍ നടന്നത്. നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷം വൈകിയാണ് ഒളിമ്പിക്‌സ് നടക്കുന്നത്. നിലവില്‍ ഒളിമ്പിക്‌സ് കാണുന്നതിന് വിദേശികളായ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.
അതേസമയം ജപ്പാനില്‍ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ജപ്പാനില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം നടത്തുന്നത് സുരക്ഷിതമല്ലെന്നും കാണികള്‍ക്കും താരങ്ങള്‍ക്കും ന്യൂക്ലിയര്‍ റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യതകളുണ്ടെന്നുമാണ് പ്രതിഷേധകരുടെ വാദം.