ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ബോക്സിങിൽ ഇന്ത്യയ്‌ക്ക് വെങ്കലം.
ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ വനിതാ ബോക്സിങിൽ ഇന്ത്യയ്‌ക്ക് വെങ്കലം. 69 കിലോ ഗ്രാം വിഭാഗത്തിൽ ലവ്‌ലീന ബൊർഗോഹെയിനിലൂടെയാണ് രാജ്യത്തിന്റെ മൂന്നാം മേഡൽ നേട്ടം സ്വന്തമാക്കിയത്. സെമിയിൽ തുർക്കിയുടെ ലോക ഒന്നാം നമ്പര്‍ താരം ബുസെനസ് സുർമിനെലിയോടാണ് പരാജയപ്പെട്ടതോടെയാണ് വെങ്കലം ഉറപ്പിച്ചത്. സ്‌കോർ 5–0. അസമില്‍ നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലീന. പരിചയ സമ്പത്തിന്റെ കരുത്തിൽ റിങ്ങിലിറങ്ങിയ ബുസെനസിനോട് പിടിച്ചു നിൽക്കാൻ ലവ്‌ലീനയ്‌ക്കായില്ല. ഇന്ത്യയ്‌ക്കായി ബോക്സിങിൽ വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം മെഡൽ നേടുന്ന താരമാണ് ലൊവ്‌ലീന.