ടെണ്ടറുകള്‍ ക്ഷണിച്ചു.
അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്പാദന കേന്ദ്രത്തിലെ കേജ് ഫിഷ് ഫാമിംഗ് ഡെമോണ്‍സ്ട്രേഷന്‍ യൂണിറ്റിലേക്ക് ഫ്ലോട്ടിങ് ഫിഷ് കേജ് നിര്‍മാണത്തിനും സ്റ്റീരിയോ സൂം മൈക്രോസ്കോപ്പ് വാങ്ങുന്നതിനുമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കും. ഫ്ലോട്ടിങ് ഫിഷ് കേജ് നിര്‍മാണത്തിനായുള്ള ടെണ്ടറിനോടൊപ്പം 2500 രൂപയും മൈക്രോസ്കോപ്പ് വാങ്ങുന്നതിനുള്ള ടെണ്ടറിനോടൊപ്പം 2000 രൂപയും നിരതദ്രവ്യം ഡിമാന്‍റ് ഡ്രാഫ്റ്റായി കൊടുങ്ങല്ലൂരില്‍ മാറ്റിയെടുക്കാവുന്ന രീതിയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, റീജിയണല്‍ ശ്രിംപ് ഹാച്ചറി, അഴീക്കോട് എന്ന പേരില്‍ സമര്‍പ്പിക്കണം. നിരതദ്രവ്യം ഇല്ലാത്ത ടെണ്ടറുകള്‍ സ്വീകരിക്കുന്നതല്ല. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെണ്ടറാണ് താല്‍ക്കാലികമായി അംഗീകരിക്കുന്നത്. ടെണ്ടറുകള്‍ ജൂണ്‍ 26ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി ലഭിക്കണം. നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ ലഭിക്കുന്ന ടെണ്ടറുകള്‍ അന്നേദിവസം 3.30ന് ഹാജറുള്ള ടെണ്ടര്‍മാര്‍, മറ്റു പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0480 2819698.