ട്രാന്‍സ്‌ജെന്റേഴ്സിന് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കി തൃശൂര്‍ ജില്ല.

തൃശൂർ:

സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തൃശൂര്‍ ബിഫോര്‍ സുരക്ഷാ ടി ജി പ്രൊജക്റ്റിന്റെ സഹകരണത്തോടെ ജവഹര്‍ ബാലഭവനില്‍ വെച്ച് നടന്ന ക്യാമ്പില്‍ 55 പേര്‍ വാക്‌സിനേഷന്‍ എടുത്തു. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ജയന്തി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി എച്ച് അസ്ഗര്‍ ഷാ, സീനിയര്‍ ക്ലര്‍ക്ക് എം പ്രദീപ്, ബിഫോര്‍ സുരക്ഷ ടി ജി പ്രൊജക്ട് മാനേജര്‍ പ്രിയങ്ക എന്നിവര്‍ വാക്‌സിനേഷന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Posts