ട്രിപ്പിൾ ലോക്ഡൗണിനു ശേഷം വന്ന തിങ്കളാഴ്‌ച പതിവിലും കൂടിയ തിരക്കാണ് അനുഭവപ്പെട്ടത്.
ട്രിപ്പിൾ ലോക്ഡൗൺ അവസാനിച്ചതോടെ നഗരത്തിൽ തിരക്കു വർധിക്കുന്നു.

ഇരിങ്ങാലക്കുട:
ദിവസങ്ങൾ നീണ്ട ട്രിപ്പിൾ ലോക്ഡൗൺ അവസാനിച്ചതിനു ശേഷം വന്ന ആദ്യ തിങ്കളാഴ്‌ച ഇരിങ്ങാലക്കുട നഗരത്തിൽ വൻ തിരക്കാണ് അനുഭവപെട്ടത്. ജില്ലയിൽ പലഭാഗത്തും സമാനമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. ശനിയാഴ്‌ച ട്രിപ്പിൾ ലോക്ഡൗൺ നീക്കി ഉത്തരവ് വന്നെങ്കിലും ഞായറാഴ്‌ച നിരത്തുകളിൽ വലിയ തിരക്കുണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ മുതൽ ഇരിങ്ങാലക്കുടയിലെങ്ങും വലിയ തിരക്കായിരുന്നു. ചൊവ്വാഴ്ച മുതൽ നിയന്ത്രണം കർശനമാക്കുമെന്ന് എസ്.ഐ. ജിഷിൽ പറഞ്ഞു. ജനങ്ങൾ നിയന്ത്രണങ്ങളോട് പൂർണമായും സഹകരിക്കണമെന്നും റൂറൽ എസ്.പി. ജി. പൂങ്കുഴലി പറഞ്ഞു. ഇരിങ്ങാലക്കുട ഠാണാവ്, മാപ്രാണം, വലിയപാലം എന്നിവിടങ്ങളിലായി പോലീസ് വാഹനപരിശോധന നടത്തി. 13 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഒരാളുടെ പേരിൽ കേസെടുക്കുകയും 27 ആളുകളുടെ പേരിൽ പെറ്റി കേസെടുക്കുകയും ചെയ്തു. 13,500 രൂപ പിഴയും ഈടാക്കി.