ട്രൈബൽ കോളനികളിലേക്ക് മൊബൈൽ ലാബ് സർവ്വീസുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കിടപ്പ് രോഗികളായാവർക്കും വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും മൊബൈൽ ലാബ് സംവിധാനം സഹായകമാകും.

ഒല്ലൂക്കര:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൊബൈൽ ലാബ് സർവ്വീസുമായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്.ലോക്ഡൗണും രണ്ടാംഘട്ട കൊവിഡ് വ്യാപനവും മൂലം ഒറ്റപ്പെട്ട് പോയ ട്രൈബൽ കോളനികളിലെ ജനങ്ങൾക്ക് കൊവിഡ് പ്രതിരോധനത്തിന് കൈതാങ്ങാവുകയാണ് ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കിടപ്പ് രോഗികളായാവർക്കും വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ചികിത്സാ കേന്ദ്രങ്ങളിലും മറ്റും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മൊബൈൽ ലാബ് സേവനം ആരംഭിച്ചിട്ടുള്ളത്.

ലോക്ഡൗണിൽ മലയോര മേഖലയിലും കോളനികളിലും കുടുങ്ങിയ ജനങ്ങളിൽ കൊവിഡ് ടെസ്റ്റും വാക്സിനേഷൻ സൗകര്യവും ഒരുക്കുന്നതിനാണ് ഒല്ലൂക്കര ബ്ലോക്കും വെള്ളാനിക്കര സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി മൊബൈൽ ലാബ് സംഘം രൂപീകരിച്ചത്. ഡോക്ടർ, നഴ്സ്, ഡ്രൈവർ ഉൾപ്പെടെ മൊബൈൽ ലാബിൽ ആറ് അംഗങ്ങൾ ഉണ്ടാകും. ഒളകര ആദിവാസി കോളനി, മണിയൻ കിണർ, ലക്ഷം വീട് കോളനി, എസ് സി കോളനികളിലാണ് മൊബൈൽ ലാബ് എത്തുക.

ബ്ലോക്ക് പഞ്ചായത്തിലെ നടത്തറ, പുത്തൂർ, പാണഞ്ചേരി, മാടക്കത്തറ എന്നീ നാല് ഗ്രാമപഞ്ചായത്തുകളിൽ ആഴ്ചയിൽ ഒരു ദിവസം കൊവിഡ് പരിശോധന നടത്തും.

Related Posts