ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണം.

മാരകരോഗങ്ങൾ പടരുന്നത് തടയാനാണ് നിയന്ത്രണമെന്നും ആരോഗ്യവകുപ്പ്.

തിരുവനന്തപുരം:

സംസ്ഥാനത്ത് ടാറ്റൂ ഷോപ്പുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. പച്ച കുത്താൻ അനുമതി ലൈസൻസുള്ള ഏജൻസികൾക്ക് മാത്രം. ലൈസൻസ് നൽകുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. പച്ചകുത്തുന്നവർ ഹെപ്പറ്റൈറ്റിസ് -ബി -ക്കുള്ള വാക്സിൻ എടുത്തിരിക്കണം, ഗ്ലൗസ് ധരിക്കണം, പകർച്ചവ്യാധികളില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതണം, സൂചിയും സിറിഞ്ചും ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് റൂൾ പ്രകാരം നശിപ്പിക്കണം. മാരകരോഗങ്ങൾ പടരുന്നത് തടയാനാണ് നിയന്ത്രണമെന്നും ആരോഗ്യവകുപ്പ്.

Related Posts