ടെൻഡർ ക്ഷണിച്ചു.
മുല്ലശ്ശേരി ഐ സി ഡി എസ് പ്രൊജക്റ്റിൽ കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിനായി സ്വന്തമായി വാഹനമുള്ള ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. പ്രതിമാസം 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയാണ് ലഭിക്കുക. ടെൻഡർ സമർപ്പിക്കുന്ന വ്യക്തികളുടെ വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനം ടെൻഡർ സമർപ്പിച്ച വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ളതായിരിക്കണം.വാഹനത്തിന് ഏഴ് വർഷത്തിൽ അധികം കാലപ്പഴക്കം ഉണ്ടായിരിക്കാൻ പാടില്ല. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 19
ഉച്ചയ്ക്ക് ഒരു മണി. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മുല്ലശ്ശേരി ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് മുല്ലശ്ശേരി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487-2265570.