ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാകാത്ത കുട്ടികളുടെ പ്രശ്‌നത്തിന്‌ പരിഹാരം കാണാനൊരുങ്ങി സർക്കാർ.

തിരുവനന്തപുരം:

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇനിയും ഡിജിറ്റൽ പഠനോപകരണം ലഭ്യമാകാത്ത കുട്ടികളുടെ പ്രശ്‌നത്തിന്‌ പരിഹാരം കാണാനൊരുങ്ങി സർക്കാർ. ഇതിനായി പി ടി എ വഴി കുട്ടികളുടെ വിവരശേഖരണം നടത്തും. കോമൺ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങൾ പദ്ധതിയിലേക്ക്‌ ഡിജിറ്റൽ ഉപകരണങ്ങൾ നൽകും. സഹകരണ ബാങ്ക്‌ വഴി പഠനോപകരണം വാങ്ങാൻ പലിശരഹിത വായ്പയും നൽകും. ഒപ്പം ജനപങ്കാളിത്തത്തോടെ വിപുലമായ ക്യാമ്പയിനും സംഘടിപ്പിക്കും. ജില്ലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ  കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവരുടെ യോഗം ജൂലൈ ആദ്യവാരം വിളിക്കും.

യോഗത്തിൽ തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സഹകരണ മന്ത്രി വി എൻ വാസവൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts