ഗുരുവായൂര്‍ നഗരസഭയുടെ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമായി.
ഡൊമിസിലറി സെന്ററുകളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമായി.
ഗുരുവായൂർ:
കൊവിഡ് ബാധിതരായി വീടുകളില്‍ ഐസോലേഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായുള്ള നഗരസഭയുടെ മൂന്ന് ഡൊമിസിലറി സെന്ററുകളിലാണ് ഓക്‌സിജന്‍ സൗകര്യമുള്ള ഓരോ കിടക്കകള്‍ വീതം സജ്ജീകരിച്ചത്.
മുന്‍സിപ്പല്‍ റസ്റ്റ് ഹൗസ്, ശ്രീകൃഷ്ണ സദനം, അമ്പാടി ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളിലാണ് ഡൊമിസിലറി കെയര്‍ സെന്ററുകള്‍. നിലവില്‍ മുന്‍സിപ്പല്‍ ഗസ്റ്റ് ഹൗസില്‍ 29 പേരും ശ്രീകൃഷ്ണ സദനത്തില്‍ മുപ്പതും അമ്പാടി ടൂറിസ്റ്റ് ഹോമില്‍ 28 രോഗികളുമാണുള്ളത്. നഗരസഭയുടെ ഒരു ആംബുലന്‍സിലും ഓക്‌സിജന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.