ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശവുമായി കേന്ദ്ര സർക്കാർ.

ന്യൂഡൽഹി:

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശവുമായി വീണ്ടും കേന്ദ്ര സർക്കാർ. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് ഡെൽറ്റ പ്ലസ് സ്ഥിതീകരിച്ചിട്ടുണ്ട്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മുകശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡൈൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ 20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥീരികരിച്ചത്. ഇതിൽ ഒരാൾ മരിച്ചു. രണ്ടാം സ്ഥാനത്ത് തമിഴ്നാട്ടിലാണ് 9 പേർക്ക് സ്ഥിരീകരിച്ചു. ഇതുവരെ 11 സംസ്ഥാനങ്ങളിൽ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചത്. നിലവിൽ രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിൻ്റെ ഡെൽറ്റ വകഭേദമാണ്.

രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്.

Related Posts