തൃക്കൂരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി.

തൃക്കൂർ:

തൃക്കൂർ പഞ്ചായത്തിലെ 9 -ാം വാർഡിൽ മലയോര പ്രദേശമായ ഭരതയിൽ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി. മൊബൈൽ ഇല്ലാത്തതുമൂലം പഠനം മുടങ്ങിയ ശങ്കര യു പി സ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഫോണുകൾ വിതരണം ചെയ്തത്. ആറിൽ പഠിക്കുന്ന പാലക്കൽ പറമ്പിൽ വീട്ടിൽ അർച്ചനക്കും, രണ്ടിൽ പഠിക്കുന്ന അരുൺ പള്ളിവളപ്പിലിനും വാർഡ് മെമ്പർ ജീയോ പനോക്കാരന്റെ നേതൃത്തത്തിൽ സ്കൂൾ പ്രധാന അധ്യാപിക കല ഫോണുളുടെ വിതരണം നടത്തി.

Related Posts