തെക്കൻ പാലയൂർ ബദരിയ്യ ജുമാ മസ്ജിദ് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

തൃശൂർ:

തെക്കൻ പാലയൂർ ബദരിയ്യ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹൽ നിവാസികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജാതി മത ഭേദമന്യേ മഹല്ലിലുള്ള 350 ഓളം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. ഖത്തീബ് സത്താർ ദാരിമി വിതരണോദ്ഘാടനം നിർവഹിച്ചു. ബദരിയ്യ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ഉമ്മർ കോനായിൽ, മുജീബ് സി എം, ഫാമീസ് അബൂബക്കർ, നാസർ, സാദിഖ്‌ വി എം, ലത്തീഫ്, സൈനുദ്ധീൻ കാദർ, നിവാസികളായ നിഷാദ് എ കെ, അനീഷ്‌ പാലയൂർ, മുസ്തഫ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Related Posts