തേനീച്ച കര്‍ഷകര്‍ക്ക് 'മധുക്രാന്തി' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
തേനീച്ച കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും 'മധുക്രാന്തി' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ശാസ്ത്രീയമായ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംശുദ്ധമായ തേനിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ലഭ്യതയും വിപണനവും ലക്ഷ്യമാക്കി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൊണ്ടുവന്ന പോര്‍ട്ടലാണ് മധുക്രാന്തി. തൃശൂര്‍ ജില്ലയിലെ എല്ലാ തേനീച്ച കര്‍ഷകരും കര്‍ഷക സംഘങ്ങളും ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദാംശങ്ങള്‍ www.allbankcare.in, www.nbb.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍ : 8086606434