തൃപ്രയാർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പലവ്യഞ്ജന പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
തൃപ്രയാർ:
തൃപ്രയാർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ടൗട്ടെ ചുഴലികാറ്റ്, കൊവിഡ് മഹാമാരി എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള പലവ്യഞ്ജന പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം നാട്ടിക എം എൽ എ. സി സി മുകുന്ദൻ നിര്‍വ്വഹിച്ചു. ക്യാൻസർ ബാധിച്ച രോഗിക്കുള്ള ധനസഹായം, കൊവിഡ് ബാധിച്ച വീടുകളില്‍ അണു നശീകരണം നടത്താനുതകുന്ന ഹെവി ഡ്യൂട്ടി മിസ്റ്റ് ബ്ലോവർ, ലിയോ ക്ലബ്ബ് നൽകുന്ന മാസ്ക് എന്നിവ, കരയാമുട്ടം വിവേകാന്ദ സേവാ കേന്ദ്രത്തിന് കൈമാറി. പ്രസിഡണ്ട് എൻ എം സുരേഷ്, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി എ എ ആന്റണി തുടങ്ങിയവർ സംസാരിച്ചു. സാനി ജോസഫ്, കെ കെ ജയശങ്കരൻ, സി ആർ ഗണേഷ്, ബിന്ദു സുരേന്ദ്രൻ, രഘു പുളിക്കൽ, പി മാധവ മേനോൻ, അഡ്വ. വിശ്വേഷ്, ദേവിക രഘു തുടങ്ങിയവർ നേതൃത്വം നൽകി.