താരങ്ങൾക്ക് കൊവിഡ്; ഐപിഎൽ മത്സരം മാറ്റിവെച്ചു.

ഐ പി എല്ലിൽ തരങ്ങൾക്ക് കൊവിഡ്; കൊൽക്കത്ത - ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു.

മുംബൈ

ഐപിഎല്ലിൽ ഇന്നത്തെ കൊൽക്കത്തയും ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. കൊല്‍ക്കത്ത നൈറ്റ്​ ​റൈ​ഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായ സാഹചര്യത്തിലാണ് തീരുമാനം. കൊല്‍ക്കത്ത ക്യാമ്പിൽ പലര്‍ക്കും രോഗബാധ ഉണ്ടെന്നാണ് സൂചന.

ഇതിനകം പാതി പിന്നിട്ട ഐ പി എല്‍ പുതിയ സീസണ്‍ ബയോ ബബ്​ള്‍ സുരക്ഷയോടെ അടച്ചിട്ട സ്​റ്റേഡിയങ്ങളിലാണ്​ നടക്കുന്നത്​. അവസാനമായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഹ്മദാബാദിലാണ്​ കൊല്‍ക്കത്ത കളിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ കളിക്കാന്‍ ബാംഗ്ലൂരിന്​ താല്‍പര്യമില്ലെന്ന്​ കണക്കാക്കിയാണ്​ കളി നീട്ടിവെച്ചത്.

Related Posts