തെരുവ് നായക്ക് രക്ഷകരായി നാട്ടുക്കാരനും തളിക്കുളം അനിമൽ കെയർ സൊസൈറ്റിയും.

റോഡരുകിൽ ജീവന് വേണ്ടി പിടഞ്ഞ തെരുവ് നായക്ക് തുണയായി നാട്ടുക്കാരനും തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരും.

അന്തിക്കാട്:

അന്തിക്കാട് ആൽ സെൻ്റെറിൽ വണ്ടിയിടിച്ച് വലത് കാലും ഷോൾഡറും തകർന്ന് റോഡരുകിൽ ജീവന് വേണ്ടി പിടഞ്ഞ തെരുവ് നായയെ നാട്ടുക്കാരനും തളിക്കുളം അനിമൽ കെയർ സൊസൈറ്റിയും ചേർന്ന് രക്ഷിച്ചു.

നാട്ടുകാർക്ക് പ്രിയങ്കരനായ നാലു വയസുള്ള ജുഗ്ര എന്ന തെരുവ് നായയാണ് അപകടത്തിൽ പെട്ടത്. വലത് കാലിൻ്റെ രണ്ട് ഭാഗങ്ങളിൽ എല്ല് ഒടിഞ്ഞ നായയെ രക്ഷാപ്രവർത്തകരെത്തി ഇൻഞ്ചക്ഷൻ എടുത്തതിന് ശേഷം പ്ലാസ്റ്റർ ഇട്ടു. കാലുകളിലും ശരീരത്തിൻ്റെ പലയിടങ്ങളിലും മുറിവുകളും ചതവുകളും നീരുമുണ്ട്. വാഹനമിടിച്ച് തെരുവിൽ പിടഞ്ഞു വീണ നായയുടെ പ്രാണപിടച്ചിൽ കണ്ട് നാട്ടുകാർ മൃഗ സ്നേഹിയായ അന്തിക്കാട് കല്ലിടവഴി സ്വദേശി പി വി അശോകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അശോകനാണ് തളിക്കുളത്തെ അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെ വിവരമറിയിച്ചത്.

പി ആർ രമേഷ്, കെ കെ ശൈലേഷ്, അജിത്ത് കുമാർ ഏങ്ങണ്ടിയൂർ, സത്യൻ വാക്കാട്ട്, എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറെടുത്താണ് തെരുവ് നായക്ക് ചികിത്സ നൽകിയത്. മൂന്നാഴ്ചയോടെ സുഖം പ്രാപിച്ച് നടന്ന് തുടങ്ങാനായേക്കുമെന്നാണ് പ്രതീക്ഷ. ഒരു വർഷം മുമ്പ് ഈ തെരുവ് നായയെ സാമൂഹികദ്രോഹികൾ കഴുത്തിന് വെട്ടിപരിക്കേൽപ്പിച്ചിരുന്നു. അന്ന് മുറിവിൽ പുഴുവരിച്ച് മരണവും പ്രതീക്ഷിച്ച് കിടന്ന ജുഗ്രവിനെ പി വി അശോകൻ്റെ നേതൃത്വത്തിൽ ഒരു പറ്റം മൃഗസ് നേഹികളാണ് മണ്ണുത്തി വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയത്.

മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷം സുഖമായി സാധാരണ ജീവിതത്തിലേക്ക് വന്നിട്ട് ഏറെ കഴിയും മുമ്പാണ് ചൊവ്വാഴ്ച വാഹനമിടിച്ച് വീണ്ടും അപകടത്തിൽ പെട്ടത്. ലോക്ക്ഡൗണിന് സമാനമായ നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതു പോലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം ഉറപ്പ് വരുത്താൻ ആവശ്യമായ കരുതൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് തെരുവ് നായകളെ സംരക്ഷിക്കുന്നതിൽ വലിയ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന പി വി അശോകൻ പറയുന്നു. മാസങ്ങൾ നീണ്ട ചികിത്സക്ക് ശേഷം സുഖമായി സാധാരണ ജീവിതത്തിലേക്ക് വന്നിട്ട് ഏറെ കഴിയും മുമ്പാണ് ചൊവ്വാഴ്ച വാഹനമിടിച്ച് വീണ്ടും അപകടത്തിൽ പെട്ടത്. ലോക്ക്ഡൗണിന് സമാനമായ നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതു പോലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം ഉറപ്പ് വരുത്താൻ ആവശ്യമായ കരുതൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് തെരുവ് നായകളെ സംരക്ഷിക്കുന്നതിൽ വലിയ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന പി വി അശോകൻ പറഞ്ഞു.

Related Posts