തളിക്കുളം അനിമൽ കെയർ സ്‌ക്വാഡിനെ ആദരിച്ചു.

റാണി എന്ന പട്ടിയുടെ രക്ഷാപ്രവർത്തനം; അനിമൽ കെയർ സ്‌ക്വാഡിന് ആദരം.

താന്ന്യം:

താന്ന്യം ഗ്രാമപഞ്ചായത്തിൽ 15-ാം വാർഡിൽ രാജാവീഥി പരിസരത്ത് എല്ലാവർക്കും പ്രിയമുള്ള റാണി എന്ന പട്ടിയുടെ രക്ഷാപ്രവർത്തനം നടത്തിയ തളിക്കുളം അനിമൽ കെയർ സ്‌ക്വാഡിനെ ആദരിച്ചു. പട്ടിയുടെ ശാരീരികമായ ഏറെ വിഷമത കണ്ട് പരിസരവാസികളും വാർഡ് മെമ്പറും കൂടി രക്ഷാപ്രവർത്തകരെ അറിയിച്ച് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മെഡിസിൻ നൽകി. ബിജി പ്രേമന്റെ വീട്ടിൽ വെച്ച് മോഹനൻ വട്ടുകുളം,ടി ആർ പ്രകാശൻ, നിതിൻ മോഹനൻ,നിയ സുരേഷ് എന്നിവർ റാണിയുടെ സംരക്ഷണം ഏറ്റെടുത്തു. അനിമൽ കെയർ സ്‌ക്വാഡ് പ്രവർത്തകർക്ക് നേതൃത്വം നൽകിയ പി ആർ രമേഷ്,കെ കെ ശൈലേഷ്, മനോജ്‌ പാടാട്ട്, രവീന്ദ്രൻ, വി കെ സത്യൻ എല്ലാവർക്കും വേണ്ടി ടീം ലീഡർ പി ആർ രമേഷിനെ ആദരിച്ചു. സാധാരണകാരായ തളിക്കുളം അനിമൽ സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ നാടിന് ഏറെ ഗുണപ്രദമാകുമെന്ന് വാർഡ് മെമ്പർ സിജോ പുലിക്കോട്ടിൽ പറഞ്ഞു.

Related Posts