വാഹനമെത്താത്ത വീട്ടിൽ തളർന്നുവീണ കൊവിഡ് ബാധിതനെ മാറോടുചേർത്ത് നടന്ന യുവാവിന് അഭിനന്ദന പ്രവാഹം.
തളർന്നുവീണ കൊവിഡ് ബാധിതനെ കയ്യിലെടുത്ത് നടന്ന് മാതൃകയായ യുവാവിന് അഭിനന്ദനപ്രവാഹം.
അന്തിക്കാട്:
വീട്ടിൽ തളർന്നുവീണ കൊവിഡ് ബാധിതനെ മാറോടുചേർത്ത് എടുത്ത് 250 മീറ്റർ നടന്ന സന്ദീപ് പൈനൂർ ആണ് സോഷ്യൽ മീഡിയയിലെ താരം. സി പി എം ചൂരക്കോട് ബ്രാഞ്ച് സെക്രട്ടറിയും ആർ ആർ ടി അംഗവുമായ ഇയാൾ വാഹനം എത്താത്ത വീട്ടിൽനിന്നു കുഴഞ്ഞുവീണ 48 കാരനായ മധ്യവയസ്കനെ എടുത്ത് 250 മീറ്റർ ദൂരം നടന്നാണ് വാഹനത്തിനടുത്ത് എത്തിച്ചത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളും പോസിറ്റീവായി കഴിയുകയായിരുന്നു ഇതിനിടെ ആണ് ഇയാൾ കുഴഞ്ഞുവീണത്. രോഗബാധിതയായ ഭാര്യയും മകളും വീടിന് പുറത്തേകെത്തിക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു തുടർന്നാണ് പി പി ഇ കിറ്റ് ഇട്ടുവന്ന സന്ദീപ് എടുത്തു നടന്ന് മാതൃകയായത്. കൂട്ടുകാരൻ എടുത്ത ഫോട്ടോ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് അഭിനന്ദന പ്രവാഹവുമായി നിരവധിപേർ എത്തിയത്.