മഴക്കാല ശുചീകരണ പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കാൽകവചം വിതരണം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ട്.

തൃശൂർ:
വലപ്പാട് ഗ്രാമപഞ്ചായത്ത് 17 ആം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്ത് അംഗം ഷൈൻ നെടിയിരിപ്പിൽ ഗംബൂട്ട് വിതരണം ചെയ്തു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടത്തുന്ന തൊഴിലാളികൾക്ക് കൊവിഡ് പശ്ചാത്തലത്തിൽ സംരക്ഷണം ആവശ്യമാണ്. മഹാമാരിയിൽ നിന്ന് രക്ഷ നേടാനാണ് ഗംബൂട്ടുകൾ വിതരണം ചെയ്യുന്നതെന്ന് ഷൈൻ നെടിയിരിപ്പിൽ പറഞ്ഞു.
മധു കുന്നത്, സന്തോഷ് ഐ കെ, ബിന്ദു രാജു, ത്രിവേണി പ്രകാശൻ, ഷാജി വടക്കെട്ടി എൻ കെ കവീൻ എന്നിവർ നേതൃത്വം നൽകി.