തൃശൂര്‍ പൂരം നടത്തും; ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല

തൃശൂര്‍ പൂരം നടത്താന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൂരത്തിന് ജനപങ്കാളിത്തത്തില്‍ നിയന്ത്രണമുണ്ടാകില്ല. എക്‌സിബിഷനും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് സംഘാടക സമിതി അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായി പാലിച്ചായിരിക്കും പൂരം നടത്തുക. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

കഴിഞ്ഞദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരംപ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പിന്നാലെ പൂരം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന നിലപാടിലേക്ക് സംഘാടകസമിതിയും പോയിരുന്നു. തുടര്‍ന്നാണ് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

Related Posts