തൃശ്ശൂരിൽ പെട്രോൾ പാചക വാതക ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിക്ഷേധിച്ച് കേരള മഹിളാസംഘം വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടത്ത് ധർണ്ണ നടത്തി.

എടമുട്ടം:

പെട്രോൾ പാചക വാതക ഉൽപ്പന്നങ്ങളുടെ വില വർധനവിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തിലുടനീളം കേരള മഹിളാസംഘം ആഹ്വാനം ചെയ്ത ധർണ്ണയുടെ ഭാഗമായി കേരള മഹിളാസംഘം വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടത്ത് ധർണ്ണ നടത്തി. കേന്ദ്ര സർക്കാർ പൊതുജനങ്ങളെ ഇഞ്ചിഞ്ചായി കൊല ചെയ്യുകയാണെന്ന് എടമുട്ടത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സി പി ഐ വലപ്പാട് സെക്രട്ടറി എ ജി സുഭാഷ് പറഞ്ഞു. വസന്തദേവലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീന കണ്ണൻ സ്വാഗതം പറഞ്ഞു. ശോഭ സുകതൻ, റിനി, സ്മിത എന്നിവർ പങ്കെടുത്തു. സുഗന്ധി ഉല്ലാസ് നന്ദി രേഖപ്പെടുത്തി.

Related Posts