തൃശ്ശൂരിൽ മുൾമുനയിൽ മുന്നണികൾ .

പെട്ടി തുറക്കുമ്പോൾ പാറുന്ന കൊടി ഏത് ? ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃശ്ശൂരിൽ അരങ്ങേറിയത്.

മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് യു ഡി എഫും 2016 ലെ മിന്നും പ്രകടനം അവർത്തിക്കുമെന്ന് എൽ ഡി എഫും ഇക്കുറി തങ്ങളുടെ വോട്ടുവിഹിതത്തിൽ കാര്യമായ വർധനവുണ്ടാകുമെന്ന്‌ എൻ ഡി എ യും കണക്കുകൂട്ടുന്നത്.

പെട്ടി തുറക്കുമ്പോൾ പാറുന്ന കൊടി ഏത് ?

തൃശ്ശൂരിൽ മുൾമുനയിൽ മുന്നണികൾ .

നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ പോളിങ് കഴിഞ്ഞ തവണത്തേക്കാൾ കുറവാണെങ്കിലും കൂടുതൽ പ്രതീക്ഷയിലാണ് 3 മുന്നണികളും.

മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് യു ഡി എഫും 2016 ലെ മിന്നും പ്രകടനം അവർത്തിക്കുമെന്ന് എൽ ഡി എഫും ഇക്കുറി തങ്ങളുടെ വോട്ടുവിഹിതത്തിൽ കാര്യമായ വർധനവുണ്ടാകുമെന്ന്‌ എൻ ഡി എ യും കണക്കുകൂട്ടുന്നത്.

ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് തൃശ്ശൂരിൽ അരങ്ങേറിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്കു പ്രകാരം ജില്ലയിൽ 73.74 ശതമാനം പോളിങ് രേഖപ്പെടുത്തി.

കൈപ്പമംഗലം മണ്ഡലമാണ് 76.62 ശതമാനം പോളിങ്ങോടെ മുന്നിൽ നിൽക്കുന്നത്.

എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്ന് ശ്രേദ്ധേയമായ ഗുരുവായൂരിലാണ് പോളിങ് കുറവ്.

പുതുക്കാട്, തൃശൂർ, ഗുരുവായൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിൽ മുൻ തിരഞ്ഞെടുപ്പിന്നേക്കാൾ ഏറെ പിന്നോക്കം പോയി.

തൃശൂർ, ഗുരുവായൂർ മണ്ഡലങ്ങൾ ഒഴികെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കടന്നെങ്കിലും 2016 ലേതിൽ നിന്ന് 4.24 ശതമാനത്തിന്റെ ഇടിവുണ്ട്. 73.75 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ പുരുഷ വോട്ടർമാരുടെ പോളിങ് ശതമാനം 73.63 ഉം ട്രാൻസ്ജെൻണ്ടെർസ് വോട്ടർ മാരുടെ എണ്ണം 41.30 ഉം ആണ്.

2016 ൽ 77.99 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്നിരുന്നാലും കോവിഡ് അവഗണിച്ച് പ്രായമായവർ ഉൾപ്പെടെ നിരവധി വോട്ടർമാർ ഈ വർഷം വോട്ട് രേഖപ്പെടുത്തി.

ഉയർന്ന പോളിങ് ശതമാനം ഉണ്ടെങ്കിൽ കൂടുതൽ നിഷ്പക്ഷ വോട്ടർമാർ വോട്ട് രേഖപ്പെടുത്തി എന്നാണ് പൊതുവെ ഉള്ള നിരീക്ഷണം.

എല്ലാ പാർട്ടികളും ഈ വോട്ടുകളുടെ നേട്ടം അവകാശപ്പെടുന്നു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ 78.36 ശതമാനം പോളിങ് രേഖപ്പെടുത്തി.

2016 ൽ എൽഡിഎഫിന് വൻ വിജയമായപ്പോൾ ജില്ലയിൽ 77.99 ശതമാനം പോളിങ് ഉണ്ടായിരുന്നു.

2011 ൽ പോളിങ് ശതമാനം 74.88 ആയിരുന്നു. ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയുടെ പോളിങ് ശതമാനം 75.07 ആണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ ചെറിയ ഇടിവുണ്ട്.

2016 ലും 2021 ലും മണ്ഡലങ്ങളിലെ പോളിങ് ശതമാനം; ചാലക്കുടി (72.63 - 78.89),

ചേലക്കര (76.01 - 77.82), ഗുരുവായൂർ (68.46 - 73.18), ഇരിങ്ങാലക്കുട (74.80 - 77.81),

കൊടുങ്ങല്ലൂർ (75.00 - 79.54), കുന്നംകുളം (76.43 - 78.91), മണലൂർ (73.2 - 76.75),

നാട്ടിക (71.41 - 76.49), ഒല്ലൂർ ( 73.87 - 77.93), തൃശൂർ (68.86 - 73.82),

വടക്കാഞ്ചേരി (76.18 - 80.91), കൈപ്പമംഗലം (76.69 - 79.30), പുതുക്കാട് (75.58 - 8129).

13 നിയോജകമണ്ഡലങ്ങളിൽ 26.12 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 14.23 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകൾ (10,02, 661), പുരുഷന്മാർ (9, 21, 185), ട്രാൻസ്ജെന്റേഴ്സ് (18). പൊതുവെ യു ഡി എഫിന് മുൻതൂക്കം ഉണ്ടായിരുന്ന ജില്ലയായിരുന്ന തൃശൂരിൽ കഴിഞ്ഞ 2016 ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫ് വലിയ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ അതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലകളിലൊന്നാണ് തൃശൂർ. 12 മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാൽ 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു മണ്ഡലം പോലും നേടാനായില്ല. യുഡിഎഫ് മികച്ച വിജയം കാഴ്ചവെക്കുകയും ചെയ്തു.

ഇത്തവണ തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തവണത്തേതിന്റെ ആവർത്തനമാകില്ല എന്നാണ് പൊതുവിലയിരുത്തൽ.

തൃശ്ശൂരിൽ യു ഡി ഫ് സ്ഥാനാർഥി പത്മജ വേണുഗോപാലും എൻ ഡി എ സ്ഥാനാർഥി സുരേഷ്‌ഗോപിയും ജനങ്ങൾക്ക് സുപരിചിതരാണ്. പത്മജ വേണുഗോപാൽ തൃശ്ശൂരിലെ സ്ഥിര സാന്നിധ്യവും ലീഡർ കെ കരുണാകരന്റെ മകളുമാണ്. എൽ ഡി എഫ് സ്ഥാനാർഥി പി ബാലചന്ദ്രൻ തൃശൂർക്കാരനും ഒരു ജനകീയനുമാണ്. സുരേഷ്‌ഗോപി എന്ന വ്യക്തിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം എടുത്ത് പറയേണ്ടതാണ്. പ്രേത്യേകിച്ച് സ്ത്രീകളിൽ നിന്നുള്ള പിന്തുണ. നിലവിൽ തൃശ്ശൂരിൽ പ്രധാന പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണ് എന്നും വേണമെങ്കിൽ പറയാമെങ്കിലും പി ബാലചന്ദ്രൻ ജയിച്ചു കയറുമെന്നു വിശ്വസിക്കുന്നവരുടെ എണ്ണവും ഒപ്പത്തിനൊപ്പമാണ്. ശക്തമായ ത്രികോണ മത്സരമാണെന്നതിൽ സംശയം ഒന്നുമില്ല.

ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന് ജന പിന്തുണ ഏറെ ഉണ്ടെങ്കിലും യു ഡി എഫ് സ്ഥാനാർഥി ആയി കെ എൻ അബ്ദുൽ ഖാദറിന്റെ വരവോടെ ജയം ഏത് പക്ഷത്താവുമെന്നത് പ്രവചിക്കാൻ കഴിയില്ല. ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനാൽ അവരുടെ വോട്ടുകൾ എവിടേക്കു പോകുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. സ്വാതന്ത്ര സ്ഥാനാർഥി ദിലീപ് നായർക്ക് എൻഡിഎ പിന്തുണ ഉണ്ടങ്കിലും വിജയ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വടക്കാഞ്ചേരിയിൽ കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സീറ്റ്‌ നിലനിർത്തിയത്. ഇത്തവണ സിറ്റിംഗ് എം എൽ എ അനിൽ അക്കര ആണ് യു ഡി എഫ് സ്ഥാനാർഥി. മത്സര രംഗത്ത് പുതുമുഖമാണെങ്കിലും ജനകീയനായ സേവ്യർ ചിറ്റിലപ്പിള്ളിയാണ് എൽ ഡി എഫ് സാരഥി. ലൈഫ് മിഷൻ വിവാദം ഏത് രീതിയിൽ ആണ് മുന്നണികളെ ബാധിക്കുക എന്ന് കണ്ടറിയേണ്ടത് തന്നെ ആണ്. എൻ ഡി എ സ്ഥാനാർഥി ഉല്ലാസ് ബാബുവും പ്രതീക്ഷയോടെ തന്നെയാണ് രംഗത്തുള്ളത്.

ഇരിങ്ങാലക്കുടയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളാണ് എൽ ഡി എഫ് സ്ഥാനാർഥി ആർ ബിന്ദുവും, എൻ ഡി എസ്ഥാനാർഥി ജേക്കബ് തോമസും. തിരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും മണ്ഡലത്തിൽ പരിചിതരാണ് രണ്ടു പേരും. യു ഡി എഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ പരിചയ സമ്പന്നനും. യു ഡി എഫ് അനുഭാവമുള്ള മണ്ഡലം ആണെങ്കിലും കിട്ടുന്ന റിപ്പോർട്ടുകളിൽ മൂന്ന് മുന്നണികൾക്കും വിജയിക്കാനുള്ള സാധ്യത നിലനിൽക്കുന്നു . ശക്തമായ ത്രികോണമത്സരം നടക്കുന്ന 2 -ആമത്തെ മണ്ഡലമാണിത് .

ഒല്ലൂരിൽ എൽ ഡി എഫ് സ്ഥാനാർഥി ചീഫ് വിപ് കെ രാജൻ നടപ്പാക്കിയ വികസനങ്ങൾക്ക് ജനങ്ങൾ തുടർച്ചയേകുമെന്ന ആത്മവിശ്വാസത്തോടെയാണ് എൽ ഡി എഫ് ജനവിധി തേടിയത്. കെപിസിസി സെക്രട്ടറിയായ ജോസ് വള്ളൂർ ആണ് യു ഡി എഫ് സ്ഥാനാർഥി. ജനകീയ വിഷയങ്ങളിൽ ഉൾപ്പടെ നടത്തിയ ഇടപെടലുകൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനാണ് എൻഡിഎയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്. എവിടെയും ത്രികോണ മത്സര പ്രതീതി തന്നെയാണുള്ളത്.

കുന്നംകുളം ‌ പ്രവചനാതീതമായ മത്സരം നടക്കുന്ന മണ്ഡലമാണ്. 2006 മുതൽ എൽ ഡി എഫി നൊപ്പമാണ് മണ്ഡലം.

എൽ ഡി എഫ് സ്ഥാനാർഥി എ സി മൊയ്‌തീൻ വിജയ പ്രതീക്ഷയിൽ ആണെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ ജയശങ്കർ ഒരു അട്ടിമറി വിജയം നേടാനും സാധ്യതാ ഉണ്ടന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൻഡിഎ സ്ഥാനാർഥി കെ കെ അനീഷ്കുമാറും ശ്രേദ്ധേയനാണ്. ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷത്തിലായിരിക്കാനാണ് സാധ്യത.

കൊടുങ്ങല്ലൂരിന്റെ മുൻകാല രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിനു മുൻ‌തൂക്കമുള്ള മണ്ഡലമാണ്. നടന്ന 14 തിരഞ്ഞെടുപ്പുകളിൽ 11 തവണയും സി പി ഐ ക്കായിരുന്നു വിജയം. വിദ്യാഭ്യാസ മേഖലയിലും മറ്റും നടത്തിയ വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ പിന്തുണക്കുമെന്ന പ്രതീക്ഷയാണ് എൽ ഡി എഫ് സ്ഥാനാർഥി സിറ്റിംഗ് എം എൽ എ വി ആർ സുനിൽകുമാർ. കഴിഞ്ഞ തവണ കൈവിട്ട് പോയ വിജയം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിൽ യു ഡി എഫിന്റെ എം പി ജാക്സൺ കനത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. തൃശൂർ ജില്ലയിൽ എൻ ഡി എ ക്ക് നല്ല വോട്ടുവിഹിതമുള്ള മണ്ഡലം ആയതിനാൽ തന്നെ വലിയ പ്രതീക്ഷയിൽ ആണ് എൻ ഡി എ സ്ഥാനാർഥി സന്തോഷ് ചെറാകുളം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ മത്സരിച്ചപ്പോൾ 30000ലേറെ വോട്ടുകൾ നേടാനായിട്ടുണ്ട്. കൊടുങ്ങല്ലൂർ നഗരസഭയിൽ എൽഡിഎഫിന് ഒപ്പത്തിനൊപ്പം ഉണ്ടെന്നുള്ളതും പ്രതീക്ഷ നൽകുന്നു.

ഒരു മുന്നണികൾക്കും വ്യക്തമായ മേൽകൈ ഇല്ലാത്ത മണ്ഡലമാണ് ചാലക്കുടി. കഴിഞ്ഞ മൂന്ന് തവണ എൽഡിഎഫിനൊപ്പം നിന്ന മണ്ഡലം നിലനിർത്തുക എന്ന ദൗത്യം ഡെന്നിസ് കെ ആന്റണിക്കാണ്. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് മുന്നേറുന്നത്. യുഡിഎഫ് സ്ഥാനാർഥി സനീഷ്‌കുമാർ ജോസഫും എൻ ഡി എ സ്ഥാനാർഥി കെ എ ഉണ്ണികൃഷ്ണനും വളരെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. തൃശൂർ ജില്ലയിൽ പ്രവചിക്കാൻ കഴിയാത്ത മണ്ഡലങ്ങളുടെ ഗണത്തിൽ ആണ് ചാലക്കുടി.

പുതുക്കാട് തുടക്കം മുതൽ ഇടതിനൊപ്പം നിന്ന മണ്ഡലം. എ നാഗേഷിലൂടെ തൃശൂർ ജില്ലയിൽ ആദ്യ താമര വിരിയുന്ന മണ്ഡലമായി പുതുക്കാട് മാറുമെന്നാണ് എൻ ഡി എ പ്രതീക്ഷിക്കുന്നത്. മന്ത്രി മണ്ഡലം എന്ന നിലയിൽ പുതുക്കാട് നിലനിർത്തേണ്ട ദൗത്യം ഇത്തവണ എൽ ഡി എഫ് സ്ഥാനാർഥി കെ കെ രാമചന്ദ്രനാണ്. യു ഡി എഫ് സ്ഥാനാർഥി സുനിൽ അന്തിക്കാട് ആണ്. യു ഡി എഫിന് വളരാൻ പറ്റിയ സാഹചര്യമാണെന്നാണ് യു ഡി എഫിന്റെ വിലയിരുത്തൽ.

മണലൂരിൽ സിറ്റിംഗ് എം എൽ എ മുരളി പെരുനെല്ലിയാണ് എൽഡിഎഫ് സാരഥി. യു ഡി എഫിനും എൻ ഡി എ ക്കും എതിരെയുള്ള ശക്തനായ സ്ഥാനാർത്ഥിയാണ് മുരളി പെരുനെല്ലി. കഴിഞ്ഞ തവണ നേടിയ വിജയവും നടത്തിയ വികസനങ്ങളുമാണ് എൽ ഡി എഫിന് വിജയ സാധ്യത നൽകുന്നത്. യു ഡി എഫ് സ്ഥാനാർഥി വിജയ് ഹരിയും, എൻ ഡി എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണനും പോളിങ് ശതമാനത്തിൽ ഉണ്ടായ കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചേലക്കര നിലവിൽ ഇടതിന് ആധിപത്യമുള്ള മണ്ഡലമാണ്. എൽ ഡി എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ ശക്തനായ സ്ഥാനാർത്ഥിയും ജനങ്ങൾക്കിടയിൽ വളരെ സ്വാധീനമുള്ള വ്യക്തിയുമാണ്. യു ഡി എഫ് സ്ഥാനാർഥി സി സി ശ്രീകുമാറിന്റെ ക്ലീൻ ഇമേജ്, സംഘാടക മികവ് , വ്യക്തിപരിചയങ്ങൾ തുടങ്ങിയവ വോട്ടായി മാറിയാൽ ഒരു അട്ടിമറി നടക്കുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ കരുതുന്നത്. എൻ ഡി എ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാടും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കൈപ്പമംഗലം തുടർച്ചയായി എൽ ഡി എഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ്. ടൈസൺ മാസ്റ്റർ ജനങ്ങൾക്ക് സുപരിചിതനും നിരവധി വികസന പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന വ്യക്തി എന്ന നിലയിൽ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർഥി ശോഭസുബിൻ തീരദേശ മേഖലകളിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്ന നിലയിൽ തീരദേശ വോട്ടുകൾ അനുകൂലമാകാൻ സാധ്യതയുണ്ട്. കൈപമംഗലത്ത് എൽ ഡി എഫും യു ഡി എഫും തമ്മിൽ കനത്ത പോരാട്ടം ആണ് നടക്കുന്നത്. അതിനാൽ തന്നെ സംസ്ഥാനത്തിന്റെ ശ്രദ്ധ ആകർഷിച്ച മണ്ഡലം കൂടിയാണ് കൈപ്പമംഗലം.

എൻ ഡി എ സ്ഥാനാർത്ഥി സി ഡി ശ്രീലാൽ വോട്ടുവിഹിതത്തിൽ വലിയ വർദ്ധനവാണ്‌ പ്രതീക്ഷിക്കുന്നത്.

നാട്ടികയിൽ എൽ ഡി എഫിനു വിജയത്തിൽ സംശയം ഒന്നുമില്ല. കൂടുതലും ഇടതുപക്ഷത്തോട് അടുത്ത് നിന്ന ചരിത്രമാണ് നാട്ടികയുടേത്. ജനങ്ങൾക്ക് മൂന്ന് സ്ഥാനാർത്ഥികളും പുതുമുഖങ്ങളാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി സി സി മുകുന്ദൻ വിജയിക്കുമെന്ന വിശ്വാസത്തിൽ ആണ് എൽ ഡി എഫ്. യുഡിഫ് സ്ഥാനാർഥി ആയി യുവാവായ സുനിൽ ലാലൂർ രംഗത്ത് എത്തിയതോടെ മത്സരം കടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാളിതുവരെ കാണാത്ത പ്രചരണ പരിപാടികൾ ആണ് എൻ ഡി എ സ്ഥാനാർഥി ലോജനൻ അമ്പാട്ടിന്റെ വിജയത്തിനായി മണ്ഡലത്തിൽ നടന്നത്. മണ്ഡലം എൻ ഡി എ ക്ക് അപ്രാപ്യാമെല്ലെന്ന വിലയിരുത്തലിൽ ആണ് എൻ ഡി എ.

ആർക്കും അത്ര പെട്ടെന്നു പിടികൊടുക്കാത്ത രാഷ്ട്രീയമാണ് തൃശ്ശൂരിലേത്. ഇടതു വലതു മുന്നണികളെ ഒരുപോലെ തുണക്കുകയും വിജയിപ്പിക്കുകയും ചെയ്ത ജില്ല.

ദേശിയ, സംസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനവും, മികവും കൂടാതെ സാമുദായിക സ്വാധീനം വരെ വിജയത്തിൽ നിർണായക ഘടകമാവും. പൊതുവെ ഇടതു വലതു മുന്നണികൾ ജില്ലയിൽ ഒപ്പത്തിനൊപ്പം നിൽക്കും എന്നാണ് സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത്. എൻ ഡി എ അക്കൌണ്ട് തുറക്കുമോ എന്ന് പറയാൻ സാധ്യമല്ലെങ്കിലും വോട്ടുവിഹിതം ഗണ്യമായി ഉയരാൻ തന്നെയാണ് സാധ്യത.

അവതരണം - സ്വാതി കൃഷ്ണ

അവലംബം - ഫീൽഡ് റെസ്പോൺസ് & വിശ്വസനീയമായ മറ്റുറവിടങ്ങൾ

ഏകോപനം - ശോഭ കരിപ്പാടത്ത്.

Related Posts