തൃശ്ശൂരിൽ രാഷ്ട്ര സേവിക സമിതി രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തൃശ്ശൂർ:
രാഷ്ട്ര സേവിക സമിതി രുഗ്മിണി സ്മൃതി ട്രസ്റ്റ് തൃശ്ശൂർ ജില്ലയുടെ അഭിമുഖ്യത്തിൽ ജില്ലയിലെ നിർധനരായ കുട്ടികൾക്ക് ആവശ്യമായ പാഠാനോപകരണങ്ങൾ വിതരണം ചെയ്തു. രാഷ്ട്ര സേവിക സമിതി കേരള പ്രാന്ത ഘോഷ് പ്രാമുഖ് കൗസല്യ സോമസുന്ദർ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല കാര്യ വാഹിക യമുന സുനിൽ, ജില്ലാ സേവ പ്രമുഖ് പാർവതി ജയരാജ്, ജില്ലാ സമ്പർക്ക പ്രാമുഖ് രാഖി അജിത്, ജില്ലാ ശാരീരിക് പ്രാമുഖ് അഞ്ജലി, ജില്ലാ നിധിപ്രമുഖ് ധന്യ മനീഷ് എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാനവ സേവ മാധവ സേവ എന്ന ശ്രേഷ്ഠ വാക്യം ഉള്ളിലേറ്റികൊണ്ട് രാഷ്ട്ര സേവിക സമിതി സമൂഹത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.