തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1,558 പേര്‍ക്ക് കൂടി കൊവിഡ് 1,551പേര്‍ രോഗമുക്തരായി.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.92% ആണ്.

ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,159 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,95,658 ആണ്. 2,84,750 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 1,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 101 പുരുഷന്‍മാരും 145 സ്ത്രീകളും പത്ത് വയസ്സിനു താഴെ 51 ആണ്‍കുട്ടികളും 61 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 174
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 556
സര്‍ക്കാര്‍ ആശുപത്രികളില്‍ - 272
സ്വകാര്യ ആശുപത്രികളില്‍ - 306
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 720

കൂടാതെ 5,573 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,416 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 240 പേര്‍ ആശുപത്രിയിലും 1,176 പേര്‍ വീടുകളിലുമാണ്.

14,273 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,623 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും 5,416 പേര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധനയും 234 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.

ജില്ലയില്‍ ഇതുവരെ ആകെ 22,30,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
1,452 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,50,910 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 35 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Related Posts