ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.71% ആണ്.
തൃശ്ശൂര്‍ ജില്ലയില്‍ 1486 പേര്‍ക്ക് കൂടി കൊവിഡ്, 1539 പേര്‍ രോഗമുക്തരായി.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,418 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,98,902 ആണ്. 2,87,721 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1,475 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 06 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 ആള്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 68 പുരുഷന്‍മാരും 96 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആണ്‍കുട്ടികളും 65 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 188
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 501
സര്‍ക്കാര്‍ ആശുപത്രികളില്‍ - 275
സ്വകാര്യ ആശുപത്രികളില്‍ - 323
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 718
കൂടാതെ 5,927 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,773 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 292 പേര്‍ ആശുപത്രിയിലും 1,481 പേര്‍ വീടുകളിലുമാണ്. 11,693 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,465 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,088 പേര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധനയും, 140 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്.
ജില്ലയില്‍ ഇതുവരെ ആകെ 22,57,415 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1,533 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,52,443 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 48 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.