തൃശ്ശൂര്‍ ജില്ലയില്‍ 3280 പേര്‍ക്ക് കൂടി കോവിഡ്, 2076 പേര്‍ രോഗമുക്തരായി.

ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി

നിരക്ക് 33.07% ആണ്.

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (10/05/2021) 3280 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2076 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 51,126 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,512 ആണ്. 1,32,435 പേരെയാണ്

ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 33.07% ആണ്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 3249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന്പുറത്തുനിന്ന് എത്തിയ 14 പേര്‍ക്കും, 09 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കുംരോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 237 പുരുഷന്‍മാരും 254 സ്ത്രീകളും

പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 97 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 529
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1179
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 363
  4. സ്വകാര്യ ആശുപത്രികളില്‍ - 953

കൂടാതെ 44822 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3757 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 492 പേര്‍

ആശുപത്രിയിലും 3265 പേര്‍ വീടുകളിലുമാണ്.

9,917 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4,730 പേര്‍ക്ക് ആന്റി

ജന്‍ പരിശോധനയും, 5,052 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 135 പേര്‍ക്ക്

ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ

15,18,984 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Posts