തൃശ്ശൂര്‍ ജില്ലയില്‍ 3994 പേര്‍ക്ക് കൂടി കോവിഡ്, 2319 പേര്‍ രോഗമുക്തരായി.

ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.42% ആണ്.

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (12/05/2021) 3994 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2319 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 53,874 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,91,788 ആണ്. 1,36,915 പേരെയാണ്

ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റിറേറ്റ് 31.42% ആണ്.

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 3962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ച

ത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടംഅറിയാത്ത 07 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 274 പുരുഷന്‍മാരും 309

സ്ത്രീകളും പത്ത് വയസ്സിനു താഴെ 159 ആണ്‍കുട്ടികളും 130 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

  1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 496
  2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1230
  3. സര്‍ക്കാര്‍ ആശുപത്രികളില്‍ - 364
  4. സ്വകാര്യ ആശുപത്രികളില്‍ - 958

കൂടാതെ 46,832 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

3,278 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 451 പേര്‍

ആശുപത്രിയിലും 2827 പേര്‍ വീടുകളിലുമാണ്.

12,795 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,708 പേര്‍ക്ക് ആന്റി

ജന്‍ പരിശോധനയും, 4,889പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 198 പേര്‍ക്ക്

ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ

15,45,543 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Related Posts