തൃശ്ശൂർപൂരം; എതിർപ്പുകളുമായി ഘടക ക്ഷേത്രങ്ങൾ.

എതിർപ്പുമായി 8 ഘടക ക്ഷേത്രങ്ങൾ രംഗത്ത്; വാക്സിൻ എടുത്തവർക്ക് ഘടക പൂരത്തിന്റെ ഭാഗമാകാം.

തൃശൂർ :

തൃശൂർ പൂരത്തിന് ഘടകക്ഷേത്രങ്ങളെ അവഗണിക്കുകയാണെന്ന് പരാതി. കൂടുതൽ പേർക്ക് പാസ് അനുവദിക്കണമെന്നും 500 പേർക്ക് വീതം പാസ് നൽകണമെന്നുമാണ് ആവശ്യം. കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കൂടുതൽപേർക്ക് നൽകുമെന്ന് അറിയിച്ചു. ഓരോ ഘടക പൂരത്തിനും 200 പേർക്കാണ് സൗജന്യ വാക്സിൻ നൽകുക. വാക്സിൻ എടുത്ത എല്ലാവർക്കും ഘടക പൂരത്തിന്റെ ഭാഗമാകാമെന്ന് കളക്ടർ വ്യക്തമാക്കി.

Related Posts