തൃശ്ശൂർപൂരം; നിർണായക യോഗം ഇന്ന് പത്തിന്.
തൃശ്ശൂർപൂരം; നിർണ്ണായക യോഗം ഇന്ന്.
തൃശ്ശൂർ:
തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിർണായക യോഗം രാവിലെ പത്തിന് നടക്കും. കളക്ടറും പോലീസ് കമ്മീഷണറും ദേവസ്വം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൂരം നടത്തിപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ.