പൊതുജനങ്ങളെ ഒഴിവാക്കി പൂരം നടത്താൻ ആലോചന.
തൃശ്ശൂർപൂരം; പൊതുജനങ്ങളെ ഒഴിവാക്കാൻ സാധ്യത.
By swathy
തൃശ്ശൂർ:
പൊതുജനങ്ങളെ ഒഴിവാക്കി ചുരുക്കം സംഘാടകരും, ആനക്കാരും, മേളക്കാരും, മാത്രമായി പൂരം നടത്താൻ ആലോചന. ദൃശ്യ, നവമാധ്യമങ്ങളിലൂടെ പൂരം തൽസമയം കാണാൻ അവസരമൊരുക്കും. ദേവസ്വവുമായി സർക്കാർ പ്രതിനിധികൾ ചർച്ച തുടരുന്നു. അന്തിമ തീരുമാനം വൈകിട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ.