46 പേരുടെ ആധാരത്തിന്മേലുള്ള വായ്‌പ തുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്.
തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്‌പാ തട്ടിപ്പ്.
തൃശ്ശൂർ:
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്‌പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിന്മേൽ എടുത്ത വായ്‌പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് ട്രാൻസ്‌ഫർ ചെയ്തിട്ടുമുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. 2019ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്.