തൃശ്ശൂർ ജില്ലയിൽ ഇന്ന് 3954 പുതിയ രോഗബാധിതർ: 1361പേർ രോഗമുക്തരായി.

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 % ആണ്.

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച (29/04/2021) 3954 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1361 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28,331 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 125 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,43,712 ആണ്. 1,14,692 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.85 % ആണ്.

ജില്ലയിൽ വ്യാഴാഴ്ച സമ്പര്‍ക്കം വഴി 3922 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 17 പേര്‍ക്കും, 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 10 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളി 245 പുരുഷന്‍മാരും 260 സ്ത്രീകളും പത്ത് വയസ്സിനു താഴെ 113 ആണ്‍കുട്ടികളും 96 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍.

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ - 490
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ - 1104
സര്‍ക്കാര്‍ ആശുപത്രികളിൽ - 255
സ്വകാര്യ ആശുപത്രികളിൽ - 638

കൂടാതെ 21890 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. 4123 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 380 പേര്‍ ആശുപത്രിയിലും 3743 പേര്‍ വീടുകളിലുമാണ്.

Related Posts