തൃശ്ശൂർ ജില്ലയിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ ടെലി കൗൺസലിംഗ് ആരംഭിച്ചു.

തൃശ്ശൂർ:

കൊവിഡ് മഹാമാരിയിൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ ടെലി കൗൺസിലിംഗ് ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനിൽ യുവജന കമ്മീഷൻ ചെയർപേഴ്സൻ ചിന്താ ജെറോം നിർവഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ എം രൺദിഷ്, കമ്മീഷൻ മുൻ അംഗം കെ വി രാജേഷ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ ആർ എൽ ശ്രീലാൽ, ചിന്നു ചന്ദ്രൻ, യൂത്ത് ഡിഫൻസ് ഫോർസ് അംഗങ്ങളായ കെ എൽ അശ്വതി, സി ആർ കാർത്തിക എന്നിവർ ആശംസകൾ നേർന്നു. കൗൺസലിംഗ് ആവശ്യമുള്ളവർക്ക് ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നമ്പറുകളിൽ വിളിക്കാവുന്നതാണ്. ഫോൺ - 9946266262, 8943129796.

Related Posts