തൃശ്ശൂർ പൂരം; യോഗം ഇന്ന്.

തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.

തൃശ്ശൂർ:

തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് 11 മണിക്ക് യോഗം ചേരും. യോഗത്തിൽ ദേവസ്വം പ്രതിനിധികൾ, കമ്മീഷണർ, ഡി എം ഒ എന്നിവർ പങ്കെടുക്കും. ഏപ്രിൽ 23 ന് പൂരപ്പറമ്പിൽ പ്രവേശനമുള്ള ആളുകളുടെ എണ്ണം സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സീൻ സർട്ടിഫിക്കറ്റോ ഉളളവർ മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. സംഘാടകർ, മേളക്കാർ, ആനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർക്കുള്ള കൊവിഡ് പരിശോധന ഇന്ന് നടക്കും.

Related Posts