തൃശ്ശൂർ ഹോം ഫോർ മെന്റൽ ഹെൽത്തിൽ തൊഴിൽ അവസരങ്ങൾ.
തൃശ്ശൂർ:
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ഹോം ഫോർ മെന്റൽ ഹെൽത്ത് വിമൻ ആൻ്റ് ചിൽഡ്രൻ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് തൃശൂർ ജില്ലയിൽ താമസിക്കുന്ന വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസി.വാർഡൻ, സെക്യൂരിറ്റി, കുക്ക്, കെയർടേക്കർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ്, ലീഗ് കൗൺസിലർ (പാർട്ട് ടൈം), സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സ്റ്റാഫ് നേഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ), സൈക്കാർട്ടിസ്റ്റ് (പാർട്ട് ടൈം) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ തപാൽ വഴിയോ dcpu2021tcr@gmail.com എന്ന ഇമെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ നൽകണം. ജൂൺ പന്ത്രണ്ടാം തീയതി വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകൾ ലഭിക്കണം.
ഫോൺ 0487-2364445, 9995075015