തൃശൂർ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് വാടകയ്ക്ക് വാഹനം ആവശ്യമുണ്ട്.

തൃശൂർ:

തൃശൂർ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക്  2021-22 സാമ്പത്തിക വർഷത്തേക്ക് ഏഴു വർഷത്തിന് മുകളിൽ പഴക്കമില്ലാത്ത ടാക്സി പെർമിറ്റോടുകൂടിയ കാർ  വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മുദ്രവച്ച ദർഘാസ് സമർപ്പിക്കാം. 3,00,000 രൂപയാണ് അടങ്കൽ തുക. ദർഘാസ് വില 600 രൂപയാണ്. 3000 രൂപയാണ് ഇ എം സി. ജൂൺ 21 ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ ദർഘാസ് സ്വീകരിക്കും. ജൂൺ 21ന് മൂന്നുമണിക്ക് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിൽ വെച്ച് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0487 2364445.

Related Posts